20 May 2010

ഞാന്‍ എങ്ങനെ കൊച്ചംബിയായി .....?

ഞാന്‍ എങ്ങനെ കൊച്ചംബിയായി .....?

“നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് ”...കേട്ടിട്ടില്ലേ ?.....ഞാനും ഒന്നോര്‍ക്കട്ടെ........!

കൊച്ചംബി.......അതെന്തപ്പാ .......എന്നു പലരും അലോചിച്ചിട്ടുണ്ടാകും.........കൂടുതല്‍ അലോചിക്കണ്ട....വിഷമിക്കേണ്ട.....സംഗതി സിംബില്‍........ കൊച്ചംബി എന്നാല്‍ കൊച്ചു അംബി അല്ലെങ്കില്‍ അംബിയുടെ കൊച്ച്...അംബിക്കൊച്ച്.....കുഞ്ഞുന്നാള്‍ മുതല്‍ ഞാന്‍ എന്ന ബോധത്തിന്റെ മേല്‍ വിലാസം.....അംബിയുടെ കൊച്ച്.....

അയ്യയ്യോ ......... അതാരപ്പാ ഈ അംബി.......? അതാണു സംബവം.....ഒരു മഹാസംബവം.......അംബി എന്നാല്‍ ഉലകം ബ്ലോഗിലൂടെ ഉലകം മുഴുവന്‍ കിടുകിടെ വിറപ്പിക്കുന്ന സാക്ഷാല്‍ കാളിയംബി......ആ സാക്ഷാല്‍ കാളിയംബിയുടെ അനിയനാകുന്നു ഈ സാക്ഷാല്‍ കൊച്ചംബി.....സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി അല്ല....കൊച്ചംബി.....എനിക്കു ഓര്‍മ്മയായതു മുതല്‍ ഇതാണു എന്റെ identity. എനിക്കതു ഇഷ്ടവും ആ‍ണ്.....

ആദ്യമായി വര്‍ണ്ണ കുടയും... വാട്ടര്‍ ബോട്ടിലും ...ബാഗും.... ഒക്കെയായി മഴയത്തു കയറി ചെന്ന സെന്റ് മേരീസ് പള്ളിക്കൂടത്തില്‍......കറ്റാടി മരങ്ങളുടെ അടിയില്‍ വെച്ച് സ്നേഹത്തിന്റെ മുഖമുള്ള...ഓറഞ്ച് മിഡായികളുടെ മണമുള്ള....വെളുത്ത ഉടുപ്പിട്ട ആ സിസ്ടര്‍ എന്റെ തലയില്‍ തടവിക്കൊണ്ടു എല്ലാരോടുമായി പറഞ്ഞു.... “ഇവന്‍ നമ്മുടെ അംബിയുടെ അനിയനാ.....“ ഇടനാഴിയുടെ ഇരുട്ടില്‍ 4 ലെ ചേട്ടന്മാര്‍ മുറുമുറുത്തു...തെല്ലു ഭയത്തൊടെ... “ അവനെ വിട്ടേക്കു... അവന്‍ അംബിയുടെ അനിയനാ.....“ പിന്നെ അങ്ങോട്ട്...വായന ശാ‍ലയില്‍...ബാല വേദികളില്‍...അച്ചനമ്മയുടെ തല്ലില്‍......5 ആം ക്ലാസ്സിലെ പുതിയ പള്ളിക്കൂടത്തില്‍.....പുറത്തെ അച്ചായന്റെ കടയിലെ പുളി മുട്ടായിയില്‍....മദാമ്മ പൊടിയില്‍.....തോട്ട് വരംമ്പത്തെ മീന്‍ പിടുത്തത്തില്‍......സ്തിരം ബസ്സിലെ തിരക്കിനിടയില്‍...കോട്ടയത്തെ യൂണിവേര്‍സിറ്റിയില്‍....സ്വാഗത് ഹോട്ടലിലെ മണിച്ചേട്ടന്റെ പറ്റ് പുസ്തകത്തില്‍....കലുങ്ങിനടുത്തെ ബു:ജി ചര്‍ച്ചകളില്‍.....ആര്‍പ്പൂക്കര ആട്ടോ സ്റ്റാന്റില്‍....കുട്ടാംബുറം ഷാപ്പില്‍....അമ്രിതാ ഹോസ്പിറ്റലില്‍....സ്റ്റാഫ് കാന്റീനില്‍...പോളക്കുളത്തു ബാ‍റില്...‍. അങ്ങനെ അങ്ങനെ ഇതു വെരെ വന്ന വഴികളിലെല്ലാം ഞാന്‍ അംബിയുടെ പങ്കു പറ്റി....അംബിയുടെ അനിയനായി....കൊച്ചംബിയായി .....ഇനി ബ്ലോഗിലും....

“ഓ...സമ്മതിച്ചു.....നീ കൊച്ചംബി തന്നെ.....നിനക്കെപ്പൊളാ ഈ എഴുത്തിന്റെ അസുഘം തുടങ്ങിയതു....? “

ഒരു december 27 ന്...

“അതെങ്ങനെ ഇത്ര ക്രിത്യമായി പറയാന്‍ പറ്റും....?”

എനിക്കു പറ്റും...

“അതെങ്ങനെ ?”

പറയാം....അതൊരു കഥയാണ്.....അല്ല ......എനിക്കെല്ലാം ഒരു കഥയാണ്....

ഇപ്പോള്‍ ചുറ്റും ചീവീടുകളുടെ കരച്ചില്‍ കേള്‍ക്കാം....മഴ പെതു തോര്‍ന്നതിന്റെ തണുപ്പുണ്ട്.....സമയം 2.00 എ.എം.......സത്യം പറയട്ടെ.....എനിക്കുറക്കം വെരുന്നു..... [ :)

december 27 ന്റെ കഥ ഞാന്‍ അടുത്ത ബ്ലോഗില്‍ പറയാം.......

ശുഭ രാത്രി.........

11 May 2010

ഒരു ഹിമാലയന്‍ യാത്രയുടെ ഓര്‍മ്മകള്‍
ഒരു വിഷു കാഴ്ച.....
നമ്മളു കൊയ്യും വയലെല്ലാം നമ്മുടതാകും പൈങ്കിളിയേ.....
ഒരു സമ്മാനം......
അറബി കടലിന്റെ റാണി......
ഉപ്പന്‍ പുല്ലിന്റെ പൂവാ‍......കണ്ടാല്‍ പറയില്ല അല്ലേ.... :)

വയനാടന്‍ കാഴ്ചകള്‍.....